KOYILANDY DIARY.COM

The Perfect News Portal

40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ടെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവില്‍ ഒരു ജില്ലയിലും അലര്‍ട്ടുകള്‍ ഇല്ലെങ്കിലും, പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതിനാല്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, ശക്തമായ തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് പ്രത്യേക ജാഗ്രത നിര്‍ദ്ദേശം തുടരുകയാണ്.

Share news