KOYILANDY DIARY.COM

The Perfect News Portal

നൂൽപ്പുഴയിലെ കാട്ടാന ആക്രമണം; കൊല്ലപ്പെട്ട മാനുവിന് ഒപ്പമുണ്ടായിരുന്ന ഭാര്യയെ കാണാനില്ല

വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം. ഭാര്യയ്ക്കൊപ്പം കടയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു കാട്ടാന ആക്രമണം. മാനുവിന്റെ ഭാര്യക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ടാണ് സംഭവം. മാനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു.

പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നുണ്ട്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മനുവും ഭാര്യയും ഒരുമിച്ചാണ് കടയിലേക്ക് പോയിരുന്നത്. തിരികെ വരുമ്പോഴാണ് ഇവർ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. മാനുവിനെ തട്ടിയെറിയുകയായിരുന്നു. മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.

 

മാനുവിന്റെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. മാനുവിന്റെ ഭാര്യക്കായി നാട്ടുകാരോടൊപ്പമാണ് തിരച്ചിൽ നടത്തുന്നത്.
സംഭവ സ്ഥലത്ത് പൊലീസും വനം വകുപ്പ് ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. നിരന്തരം കാട്ടാന ഇറങ്ങുന്ന മേഖലയാണിത്. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ്.

Advertisements
Share news