ചാലക്കുടി പുഴയിൽ ഒഴുക്കിൽപ്പെട്ട കാട്ടാനയെ രക്ഷപ്പെടുത്തി

തൃശൂർ: വാഴച്ചാൽ ചാലക്കുടി പുഴയിൽ ഒഴുക്കിൽപ്പെട്ട കാട്ടാനയെ പെരിങ്ങൽക്കുത്ത് ഡാമിൻ്റെ ഷട്ടറുകൾ അടച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. മൂന്ന് മണിക്കൂറിലേറെ സമയമെടുത്താണ് ആന പുഴ കടന്നത്.

വാഴച്ചാൽ പാലത്തിന് സമീപം രാവിലെ 11 മണിയോടെയാണ് ആനയെ ഒഴുക്കിൽപ്പെട്ട നിലയിൽ ആളുകൾ കാണുന്നത്. ചാർപ്പ റേഞ്ച് ഓഫിസർ അഖിലിന്റെയും വാൽപ്പാറ റേഞ്ച് ഓഫിസർ രാജേഷ് കുമാറിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്.

