ജംഗിൾ സഫാരി വാഹനത്തിനു നേരെ പാഞ്ഞടുത്ത് കാട്ടാന

കൊയിലാണ്ടി: മുത്തങ്ങയിൽ ജംഗിൾ സഫാരി വാഹനത്തിനു നേരെ കാട്ടാന പാഞ്ഞടുത്തത് പരിഭ്രാന്തി പരത്തി. ഇന്നു രാവിലെയായിരുന്നു സംഭവം, രാവിലെ ജംഗിൾ സഫാരിക്ക് പോയ രണ്ടാമത്തെ ബസ്സിനു മുന്നിലേക്കാണ് കൊമ്പനാന പാഞ്ഞടുത്തത്. തുടർന്ന് ബസ്സ് ഡ്രൈവർ ബസ്സ് പിറകോട്ടേക്കെടുക്കുകയായിരുന്നു. എന്നിട്ടും ആന ബസ്സിനു മുന്നിലേക്ക് തന്നെ വന്നുകൊണ്ടിരുന്നു.

തുടർന്ന് ആന തിരിഞ്ഞ് നടന്നെങ്കിലും റോഡിലൂടെ തന്നെ നടക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂർ നേരം ഭീതിയുടെ മുൾമുനയിലായിരുന്നു യാത്രക്കാർ. ഒടുവിൽ റോഡിൽ നിന്നും അൽപ്പം മാറിയ സമയത്ത് ബസ്സ് സ്പീഡിൽ വിടുകയായിരുന്നു കൊയിലാണ്ടിയിൽ നിന്നും പോയ 11 പേരടക്കം 23 പേരായിരുന്നു ബസ്സിലുണ്ടായിരുന്നത്.

