കൃഷിയിടങ്ങളിൽ വ്യാപക നാശം വരുത്തിയ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

തൃശൂർ വാടാനപ്പള്ളി മേഖലയിൽ വ്യാപകമായി കൃഷി നാശം വരുത്തിക്കൊണ്ടിരുന്ന കാട്ടുപന്നികളെ അധികൃതർ വെടിവെച്ച് കൊന്നു. വാടാനപ്പള്ളി ജവഹർ റോഡ് പരിസരത്തെ പൊന്തക്കാടുകൾ താവളമാക്കിയ കാട്ടുപന്നികൾ രാത്രിയിലെത്തി വീടുകളിലെ കൃഷികൾ തിന്ന് നശിപ്പിക്കുകയായിരുന്നു. കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെയാണ് പ്രദേശവാസികൾ പരാതിയുമായി രംഗത്തിറങ്ങിയത്.

ആശാൻ റോഡ് പരിസരത്തു വെച്ചാണ് പഞ്ചായത്ത് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ അധികൃതർ കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. ഫോറസ്റ്റ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഇവയെ ഒഴിഞ്ഞ പറമ്പിൽ കുഴിച്ചുമൂടി.

