സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട് ഉൾപ്പെടെ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 9 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കോട്ടയം ഇടുക്കി കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തൃശൂർ പാലക്കാട് ഒഴികെയുള്ള 9 ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയത്.

വടക്കൻ കർണാടകയ്ക്കും തെലുങ്കാനയ്ക്കും മുകളിലായി ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നതിന്റെ സ്വാധീന ഫലമായി ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് കടലോര പ്രദേശം ഉൾപ്പെടെയുള്ള വിനോദസഞ്ചാരത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.


മലയോര തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മോശം കാലാവസ്ഥയായതിനാൽ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.




