KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകം; യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ

കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകം. ഓൺലൈനായി ലോണിനപേക്ഷിച്ച മട്ടന്നൂർ സ്വദേശിക്ക് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ. ലോൺ നൽകാനുള്ള പ്രൊസസ്സിംങ്ങ് ഫീസെന്ന പേരിലാണ് വ്യാജ വെബ്സൈറ്റ് വഴി യുവാവിൽ നിന്ന് തട്ടിപ്പുകാർ പണം കൈക്കലാക്കിയത്.

സമാന രീതിയിൽ തന്നെ കണ്ണപുരം സ്വദേശിനിക്കും പണം നഷ്ടപ്പെട്ടു. എസ്ബിഐയുടെ യോനോ റിവാർഡ് പോയിന്റ് റെഡീം ചെയ്യാനെന്ന പേരിലാണ് യുവതിക്ക് ഫോണിൽ സന്ദേശമെത്തിയത്. ലിങ്കിൽ കയറി അക്കൗണ്ട് വിവരങ്ങൾ നൽകിയപ്പോൾ ഇരുപത്തൊന്നായിരം രൂപ നഷ്ടമായി. ഒഎൽഎക്സ്, ഇൻസ്റ്റാഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകൾ വഴിയും തട്ടിപ്പുകൾ സജീവമാണ്.

 

ഒഎൽഎക്സിൽ വീട് വാടകക്കുണ്ടെന്ന പരസ്യം കണ്ട് വിളിച്ച യുവതിയിൽ നിന്ന് തട്ടിപ്പുകാർ കൈക്കലാക്കിയത് 48000 രൂപയാണ്. ഇൻസ്റ്റഗ്രാമിലെ പരസ്യത്തിലൂടെ മൊബൈൽ ഫോൺ വാങ്ങാൻ ശ്രമിച്ച എടക്കാട് സ്വദേശിക്കും പണം നഷ്ടമായി. സൈബർ തട്ടിപ്പുകൾക്കിരയാവാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Advertisements
Share news