KOYILANDY DIARY.COM

The Perfect News Portal

കണക്ക് പുറത്തുവിടുന്നത് എന്തിനാണ്?’; വയനാട് ഫണ്ട് പിരിവിൽ മറുപടിയില്ലാതെ വി ഡി സതീശൻ

.

വയനാട് പുനരധിവാസത്തിനായി യുഡിഎഫ് നടത്തിയ ഫണ്ട് പിരിവ് മറുപടിയില്ലാതെ വി ഡി സതീശൻ. യു ഡി എഫ് പിരിച്ച പണത്തിന്റെ കണക്ക് പുറത്തുവിടുന്നത് എന്തിനാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വീടുകളുടെ പണി തീരുമ്പോൾ കണക്ക് പറയും. അതിന് മുൻപ് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.

 

വയനാട് പുനരധിവാസത്തിനായി യുഡിഎഫ് പിരിച്ച കണക്കിൽ കൂടുതൽ വിശദീകരണമില്ല എന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് യു ഡി എഫിന്റെ പ്രകടനപത്രിക പ്രകാശന ചടങ്ങിൽ ഇത്തരം ചോദ്യങ്ങൾ വേണ്ട എന്നും അദ്ദേഹം പറഞ്ഞു. 

Advertisements
Share news