12 കോടി ആർക്ക്? പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന്
.
പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് രണ്ടു മണിക്കു നടക്കും. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ ഓരോ പരമ്പരയക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേർക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം) ലഭിക്കും. മൊത്തം 40 ലക്ഷം ടിക്കറ്റുകൾ ആണ് അച്ചടിച്ചിരിക്കുന്നത്. ഓരോ ടിക്കറ്റിനും 300 രൂപയാണ്.

നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകൾക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉൾപ്പെടെ ആകെ 332130 സമ്മാനങ്ങളാണ് നൽകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നറുക്കെടുപ്പിന് ഔദ്യോഗിക ചടങ്ങുകളുണ്ടാകില്ല. ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.

ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കേണ്ടതുണ്ട്.




