KOYILANDY DIARY.COM

The Perfect News Portal

‘ആരെയാ നീ പേടിപ്പിക്കുന്നേ‌? എനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും അതേ നാണയത്തിൽ തിരിച്ചുകൊടുക്കും’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണി സന്ദേശങ്ങൾ പുറത്ത്

.

ലൈംഗിക പീഡനക്കേസിലെ അതിജീവിതയ്ക്കെതിരായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഭീഷണി സന്ദേശങ്ങൾ പുറത്ത്. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും എതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്നാണ് ഭീഷണി. പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും വാർത്താസമ്മേളനം നടത്താനും അതിജീവിതയെ രാഹുൽ വെല്ലുവിളിക്കുന്നുണ്ട്.

 

കുറ്റസമ്മതം നടത്താൻ ആണ് തിരുമാനമെന്നും അങ്ങനെ താൻ മാത്രം മോശം ആകുന്ന പരിപാടി നടക്കില്ലെന്നും രാഹുൽ പറയുന്നു. എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞു നിൽക്കുകയാണ്. ഒരുമാസം മുന്നേ ആയിരുന്നു ഇതൊക്കെ എങ്കിൽ ഞാൻ മൈൻഡ് ചെയ്യുമായിരുന്നു. ഇനി ഒന്നും സറണ്ടർ ചെയ്യില്ല എന്ന തീരുമാനം ഉണ്ടെന്നും രാഹുൽ യുവതിയോട് പറയുന്നുണ്ട്.

Advertisements

 

 

നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യുമെന്ന് രാഹുൽ യുവതിയെ ഭീഷണിപ്പെടുത്തുന്നതും ചാറ്റിലുണ്ട്. ‌നീ ചെയ്യുന്നത് ഞാൻ താങ്ങും ബട്ട് നീ താങ്ങില്ല എന്നും രാഹുൽ വെല്ലുവിളിക്കുന്നുണ്ട്. “എനിക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല. ആകെ ഇപ്പോ ഇല്ലാത്തതും നീ ഇപ്പോ എക്സ്ട്രാ ചെയ്യും എന്ന് പറയുന്നതും കേസ് കൊടുക്കൽ ആണ്. ഈ കേസ് കോർട്ടിൽ വരുമ്പോ ഉള്ള അവസ്ഥ നിനക്ക് അറിയാമല്ലോ. അതിൽ പ്രത്യേകിച്ച് ഒന്നുമില്ല. അപ്പോ നീ അതൊക്കെ കഴിഞ്ഞിട്ട് വാ” എന്ന് രാഹുൽ‌ മാങ്കൂട്ടത്തിൽ യുവതിയോട് പറയുന്നുണ്ട്. ബാക്കി ഉള്ളവരുടെ ജീവിതം നശിപ്പിച്ചിട്ട് ഇപ്പോൾ വലിയ സൂപ്പർഹീറോ ആയല്ലോ എന്നും താഴാവുന്നതിന്റെ മാക്‌സിമം താഴ്ന്നു എന്നും ക്ഷമിക്കുന്നതിന്റെ പരിധി പണ്ടേ കഴിഞ്ഞെന്നും രാഹുലിനോട് യുവതി പറയുന്നുണ്ട്.

 

അതേസമയം മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ രാഹുലിൻ്റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. യുവതി വിവാഹിതയാണെന്ന് അറിയാതെ സൗഹൃദത്തിൽ ആയെന്നാണ് ജാമ്യ ഹർജിയിലെ പ്രധാന വാദം. ഉഭയ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. തിരുവല്ലയിൽ ഹോട്ടൽ മുറി ബുക്ക് ചെയ്തത് യുവതിയാണെന്നും പ്രതിഭാഗം വാദിക്കുന്നു.

Share news