ചക്ക പറിക്കുമ്പോൾ കുഴഞ്ഞ് വീണു മരിച്ചു

കൊയിലാണ്ടി: ചക്ക പറിക്കുമ്പോൾ കുഴഞ്ഞ് വീണു മരിച്ചു. കൊയിലാണ്ടി നടേരി മൂഴിക്കുമീത്തൽ, തൊണ്ട്യാംപറമ്പത്ത് അമ്മദ് (72) ആണ് മരിച്ചത്. ചക്ക പറിക്കുന്നതിനിടെ ദേഹാസ്വാസ്ത്യം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം താലൂക്കാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം രാത്രി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഖബറടക്കം ഇന്ന് രാത്രി നടക്കും.

ഭാര്യ: കുഞ്ഞയിശ. മക്കൾ: സെമീറ, സെജീറ. മരുമക്കൾ: നാസർ, നൌഫൽ. സഹോദരങ്ങൾ: ഇമ്പിച്ചാലി, ആലി്കകുട്ടി, കാദർ, നബീസ, കുഞ്ഞാമിന, പരേതയായ പാത്തുമ്മ.

