ഗുജറാത്തിലും ദില്ലിയിലും കലാപം നടന്നപ്പോൾ ബ്ലഡി ക്രിമിനൽസ് എന്ന വാക്ക് എവിടെയായിരുന്നു; ജോൺ ബ്രിട്ടാസ്
ന്യൂഡൽഹി: ഗുജറാത്തിലും ദില്ലിയിലും ഉത്തർ പ്രദേശിലും കലാപം നടന്നപ്പോൾ ബ്ലഡി ക്രിമിനൽസ് എന്ന വാക്ക് എവിടെയായിരുന്നുവെന്ന് ജോൺ ബ്രിട്ടാസ് എം പി. ഏതെങ്കിലും ഗവർണർ വിഭ്രാന്തിയോടെ ഉറഞ്ഞ് തുള്ളുന്നത് കണ്ടിട്ടുണ്ടോ? ഭരണഘടനാ പദവിയിലിരിക്കുന്ന ആളാണ് ഗവർണർ. സ്ഥാനമാനങ്ങൾ കിട്ടാൻ അര ഡസൻ പാർട്ടി മാറിയ ഗവർണർ പുലഭ്യം പറയുന്നുവെന്നും ബ്രിട്ടാസ് പറഞ്ഞു.

ഗവർണറുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ യജമാനൻമാർ ചിന്തിക്കണം. ഫെഡറലിസത്തെ മുൻ നിർത്തി ഹ്രസ്വ ചർച്ചയ്ക്ക് നോട്ടിസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വർഗീയകലാപത്തിൽ ആയിരങ്ങൾ കൂട്ടക്കുരുതിക്ക് ഇരയായപ്പോൾ ഗവർണറെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ വർഗീയ അജണ്ടയെ കേരളത്തിലേക്ക് കയറ്റിവിടാൻ കേരളജനത അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




