കഥ വിടരുമ്പോൾ ” കഥോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി: മരുതൂർ ഗവ: എൽ പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കായി ‘കഥ വിടരുമ്പോൾ ” കഥോത്സവം സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ എം. പ്രമോദ് ഉദ്ഘാടനം ചെയ്തു. ബി പി സി കെ. ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി. പി ടി എ പ്രസിഡണ്ട് എം. പത്മേഷ് അധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ് ടി. നഫീസ, അബിത, കെ. കൃഷ്ണകുറുപ്പ്, കെ. ശ്രീധരൻ, വിജിഷ, റംലാബി എന്നിവർ കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുത്തുകൊണ്ട് പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ ചിത്രം നോക്കിയും വസ്തുക്കൾ ഉപയോഗിച്ചും അവരുടേതായ ഭാഷയിൽ കഥകൾ പറഞ്ഞു. രക്ഷിതാക്കളും കഥകൾ അവതരിപ്പിച്ചു.

