KOYILANDY DIARY.COM

The Perfect News Portal

പെരുവെട്ടൂർ ഹെൽത്ത്‌ സെന്ററിലേക്ക് വീൽ ചെയർ സംഭാവന ചെയ്തു

.
കൊയിലാണ്ടി കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റിന് വേണ്ടി യൂണിറ്റ് വനിതാ ഫോറം സെക്രട്ടറി ഇ വി പൊന്നമ്മ ടീച്ചർ പെരുവെട്ടൂർ ഹെൽത്ത്‌ സെന്ററിലേക്ക് ഒരു വീൽ ചെയർ സംഭാവന ചെയ്തു. ഹെൽത്ത്‌ സെന്റർ ഹാളിൽ ചേർന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് എൻ കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ടീച്ചറുടെ ഭർത്താവ് സി. കെ ബാലകൃഷ്ണൻ മാസ്റ്ററെ യോഗം അനുസ്മരിച്ചു.
വാർഡ് കൌൺസിലർ ജിഷ പുതിയേടത്തിന്റെ സാന്നിധ്യത്തിൽ പൊന്നമ്മ ടീച്ചറും എൻ. കെ പ്രഭാകരനും ചേർന്ന് ഡോക്ടർ എൻ. ഇ. നയനക്ക് വീൽ ചെയർ സമർപ്പണം നടത്തി. ബാലകൃഷ്ണൻ. കെ, സുധാകരൻ മാസ്റ്റർ, വനിതാ പ്രസിഡണ്ട് കുസുമലത ടീച്ചർ വി. എം, വിജയ ഭാരതി ടീച്ചർ, ശാന്ത പി. പി, P. വിശ്വനാഥൻ, ഷിജു എന്നിവർ സംസാരിച്ചു.
Share news