KOYILANDY DIARY.COM

The Perfect News Portal

വാട്‌സ്ആപ്പ് പണിമുടക്കി: എക്‌സില്‍ ഉപഭോക്താക്കളുടെ പരാതി പ്രളയം

വാട്‌സ്ആപ്പ് പണിമുടക്കി: എക്‌സില്‍ ഉപഭോക്താക്കളുടെ പരാതി പ്രളയം.. മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് ഡൗണായതായി റിപ്പോര്‍ട്ട്. സ്റ്റിക്കറുകള്‍, ഫോട്ടോകള്‍, ജിഫ്, വീഡിയോകള്‍ എന്നിവ സെന്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതിയുമായി ഉപഭോക്താക്കള്‍ രംഗത്തെത്തി. ടെക്സ്റ്റ് മെസേജുകള്‍ സെന്റാവുന്നുണ്ടെന്നും എന്നാല്‍ ഡ്യോകുമെന്റുകള്‍, ചിത്രങ്ങള്‍, മറ്റ് മീഡിയ ഫയലുകള്‍ എന്നിവ സെന്റാവുന്നില്ലെന്നും പരാതിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടില്‍ എക്‌സില്‍ വലിയ രീതിയില്‍ പരാതി ട്വീറ്റുകളും വരുന്നുണ്ട്. ചിലസമയങ്ങളില്‍ ഇത്തരത്തില്‍ സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.

യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ നൂറുകണക്കിന് പേരാണ് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയാത്ത ബുദ്ധിമുട്ട് രേഖപ്പെടുത്തിയതെന്ന് ഡൗണ്‍ ഡിക്ടടര്‍ പറയുന്നു. അതേസമയം ഇത് ചെറിയ പ്രശ്‌നമാണ് ചിലര്‍ക്ക് മാത്രമാണ് സന്ദേശങ്ങള്‍ അയക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അതേസമയം ഇക്കാര്യത്തില്‍ ഇതുവരെ മെറ്റ പ്രതികരിച്ചിട്ടില്ല.

വാട്‌സ്ആപ്പ് പണിമുടക്കിയെന്ന് ട്വീറ്റ് ചെയ്ത് പലരും എക്‌സില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ടാഗ് ചെയ്താണ് എക്‌സില്‍ പോസറ്റ് ചെയ്യുന്നത്. ചില മീമുകള്‍, ട്രോളുകള്‍ എന്നിവയിലും അദ്ദേഹത്തെ ടാഗ് ചെയ്യുന്നുണ്ട്. കഴിഞ്ഞാഴ്ച ജിയോ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ലഭിക്കാത വന്നതോടെ സമൂഹമാധ്യമങ്ങളിലൊന്നും അക്‌സസ് ലഭിച്ചിരുന്നില്ല.

Advertisements
Share news