KOYILANDY DIARY

The Perfect News Portal

ഗോഡ്സെയേക്കാൾ വലുതാണ് ഇപ്പോൾ ഗാന്ധിക്കെതിരെ നരേന്ദ്രമോദി ചെയ്തത്; എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഗാന്ധിജിയെ വധിക്കാൻ ഗോഡ്സെ ചെയ്തതിനേക്കാൾ വലുതാണ് ഇപ്പോൾ നരേന്ദ്രമോദി ചെയ്തതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് സമനില തെറ്റിയ രീതിയിലായിരുന്നു പ്രധാനമന്ത്രിയുടെ തുടർന്നുള്ള പ്രചരണം. പച്ചയായ രീതിയിൽ മുസ്ലിം വിരുദ്ധത പ്രകടിപ്പിച്ചു. കഴിഞ്ഞ 10 വർഷമായി ഒരു വാർത്താ സമ്മേളനവും നടത്താത്ത പ്രധാനമന്ത്രിയാണ് മോദി. പക്ഷേ 70 അഭിമുഖങ്ങൾ നൽകി.


     
ദൈവത്തിൻറെ നേരവകാശി എന്ന പ്രഖ്യാപനം നടത്തി. ഗാന്ധിജി അറിയപ്പെട്ടത് ഗാന്ധി സിനിമയ്ക്ക് ശേഷം എന്ന പ്രഖ്യാപനം നടത്തി. ഇപ്പോൾ വിവേകാനന്ദ പാറയിൽ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നു. നാലാം തീയതിക്ക് ശേഷം ഞാൻ തന്നെയാണ് ദൈവം എന്ന് പ്രഖ്യാപിക്കുമോ എന്നും സംശയമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അതിൻറെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ബിജെപിക്ക് ഇത്തവണ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.