KOYILANDY DIARY.COM

The Perfect News Portal

എന്താണ് കർക്കിടക ചികിത്സ; ഇത് ആരോഗ്യം സംരക്ഷിക്കുമോ, അറിയാം വിശദമായി

തുള്ളിക്ക് ഒരു കുടം എന്ന നിലയ്ക്ക് തിമിർത്തു പെയ്യുന്ന മലയാള മാസമാണ് കർക്കിടകം. കേരളത്തിൽ നിലവിൽ തെക്കൻ ജില്ലകളിലൊഴികെ ഇത്തരത്തിൽ കനത്ത മഴ പെയ്യുന്നുമുണ്ട്. പഞ്ഞമാസമെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും കർക്കിടകത്തിൽ തന്നെയാണ് പലരും ചികിത്സ നടത്തുന്നതും.

കേരള ആയുർവേദ പാരമ്പര്യത്തിൽ കര്‍ക്കിടക ചികിത്സ അഥവാ മണ്‍സൂണ്‍ ആയുര്‍വേദ ചികിത്സയ്ക്ക് പ്രാധാന്യമുണ്ട്. ആയുര്‍വേദം അനുസരിച്ച്, മഴക്കാലത്ത് (സാധാരണയായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍) വാത ദോഷം വര്‍ധിപ്പിക്കുമെന്നാണ്. മാത്രമല്ല, ആരോഗ്യത്തെ തടസപ്പെടുത്തുകയും ശരീരത്തില്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും. കര്‍ക്കിടക ചികിത്സ ഈ അസന്തുലിതാവസ്ഥകളെ പരിഹരിക്കും.

 

ആരൊക്കെ ചികിത്സ നടത്തണം

Advertisements

ശരീരം വിഷമുക്തമാക്കുക, വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളുള്ള വ്യക്തികള്‍, ദഹന സംബന്ധമായ തകരാറുകള്‍, സമ്മര്‍ദ്ദം, ക്ഷീണം അല്ലെങ്കില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തുടങ്ങിയ അവസ്ഥകള്‍ നേരിടുന്ന ആളുകള്‍, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍, ബേണ്‍ഔട്ട് അനുഭവിക്കുന്നവർ, പ്രതിരോധ പരിചരണം തേടുന്ന വ്യക്തികള്‍, രോഗ വിമുക്തിയും അനുബന്ധ ചര്യ ആഗ്രഹിക്കുന്നവരും എന്നിവർക്കെല്ലാം കർക്കിടക ചികിത്സ നല്ലതാണ്.

നേട്ടങ്ങള്‍

ദഹനം മെച്ചപ്പെടുത്തുന്നു, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു, സമ്മര്‍ദ്ദം കുറയ്ക്കല്‍, നവോന്മേഷം, മെച്ചപ്പെട്ട മാനസിക വ്യക്തത, പുനരുജ്ജീവനം, ഹോര്‍മോണ്‍ ബാലന്‍സ്, വ്യക്തിഗത പരിചരണം, സീസണല്‍ അഡാപ്‌റ്റേഷന്‍ എന്നിവയെല്ലാം കർക്കിടക ചികിത്സയുടെ ഗുണഗണങ്ങളാണ്.

Share news