KOYILANDY DIARY.COM

The Perfect News Portal

ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിച്ചാലോ? അറിയാം ഗുണങ്ങൾ

ഉണക്കമുന്തിരി കാണാൻ ചെറുതെങ്കിലും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ ആളൊരു വമ്പനാണ്. ദിവസവും രാവിലെ ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിച്ചാൽ ആരോഗ്യത്തിന് ബെസ്റ്റാണെന്നാണ് വിദഗ്ധർ പറയുന്നത്. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയില്‍ സമ്പുഷ്ടമായ ഉണക്കമുന്തിരി ജീവിതത്തിൽ ശീലമാക്കണമെന്നാണ് ഇവർ പറയുന്നത്.

ഉണക്കമുന്തിരിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. കൂടാതെ മലബന്ധം തടയുന്നതോടൊപ്പം കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പഞ്ചസാരയുടെയും കാര്‍ബോഹൈഡ്രേറ്റിന്റെയും ഉറവിടമാണ് ഉണക്കമുന്തിരി. ഇത് മെറ്റബോളിസം നന്നാക്കുകയും ദിവസം മുഴുവന്‍ ഊര്‍ജ്ജ നില നിലനിര്‍ത്തുന്നതിനും സഹായകമാകും.

 

കൂടാതെ കറുത്ത ഉണക്കമുന്തിരിയില്‍ പോളിഫെനോള്‍സ് പോലുള്ള ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെയും വീക്കത്തെയും പ്രതിരോധിക്കാൻ സഹായിക്കുന്നു. വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് സഹായകമാകും.

Advertisements
Share news