KOYILANDY DIARY.COM

The Perfect News Portal

വെൽനെസ് ടൂറിസം ഭാവിയിൽ ഫലപ്രദമായി സംസ്ഥാനത്ത് നടപ്പിലാക്കണം; മന്ത്രി പി എ മുഹമ്മദ് റിയാസ്

വെൽനെസ് ടൂറിസം ഭാവിയിൽ ഫലപ്രദമായി സംസ്ഥാനത്ത് നടപ്പിലാക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വെൽനെസ് ടൂറിസത്തിന്റെ സാധ്യത വർധിച്ചുവെന്നും ആരോഗ്യ മന്ത്രിയുമായി ആദ്യഘട്ട ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്ന് കോട്ടയ്ക്കൽ ആണ്. ഇക്കാര്യത്തിൽ പ്രതിപക്ഷവുമായും ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ലൈഫ് ഗാർഡുകൾക്ക് അപകട ഇൻഷുറൻസ് പദ്ധതിക്കായി പ്രീമിയം തുക ഡി.ടി.പി.സികൾ മുഖേന അടയ്ക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് ഇന്ത്യയിൽ ആദ്യമാണെന്നും മന്ത്രി മുഹമ്മദ്‌ റിയാസ് വ്യക്തമാക്കി.

Share news