കേരളത്തിൽ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനത്തിന് ആധുനിക റഡാർ സംവിധാനം വേണം; എ എ റഹിം എംപി

കേരളത്തിൽ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനത്തിന് ആധുനിക റഡാർ സംവിധാനം വേണമെന്ന് എ എ റഹിം എംപി. കൊച്ചിയിൽ റഡാർ സംവിധാനം ഉണ്ടെങ്കിലും ആധുനികമല്ലെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. തിരുവനന്തപുരത്ത് ഉള്ളതിനെ എപ്പോഴും ആശ്രയിക്കാൻ കഴിയില്ല എന്നും കൂട്ടിച്ചേർത്തു.

‘വടക്കൻ കേരളത്തിൽ ഒരു റഡാർ സംവിധാനം പോലും ഇല്ല. 2013 മുതൽ കേരളം ഇക്കാര്യം ആവശ്യപ്പെടുന്നതാണ്. എന്നാൽ കേന്ദ്രം ഇതുവരെ അത് അനുവദിച്ചിട്ടില്ല. അടിയന്തിരമായി ആധുനിക റഡാർ സംവിധാനം സ്ഥാപിക്കണമെന്നും എ എ റഹിം എംപി ആവശ്യപ്പെട്ടു.

