ഞങ്ങൾക്ക് വേണം ജോലി.. ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ. ഡി.വൈ.എഫ്.ഐ സമരസംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: ഞങ്ങൾക്ക് വേണം ജോലി.. ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ സമരസംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയസ്റ്റാൻസ് പരിസരത്ത് നടത്തിയ പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി ബബീഷ്, പി.വി അനുഷ, സി.കെ ദിനൂപ്, റിബിൻ കൃഷ്ണ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് കെ കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു.

കൂത്തുപറമ്പ് സമര പോരാളി സഖാവ് പുഷ്പൻ്റെ ജീവചരിത്രത്തിൻ്റെ ആസ്പദമായി ഭാനുപ്രകാശ എഴുതിയ പുസ്തകത്തിൻ്റെ കവർ പേജ് ജില്ലാ സെക്രട്ടറി പി സി ഷൈജു പ്രകാശനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ് സ്വാഗതം പറഞ്ഞു.
