പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ യുവതി മൊഴി മാറ്റി പറയാനുള്ള സാഹചര്യം എന്താണെന്ന് കണ്ടെത്തണം; പി സതീദേവി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ യുവതി മൊഴി മാറ്റി പറയാനുള്ള സാഹചര്യം എന്താണെന്ന് കണ്ടെത്തണമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സംഭവത്തില്‍ വനിതാ കമ്മീഷന്‍ കൃത്യമായി ഇടപെട്ടിരുന്നു. യുവതിക്ക് കൗണ്‍സലിംഗ് നല്‍കിയിരുന്നു.

യുവതി മൊഴി മാറ്റി പറയാനുള്ള സാഹചര്യം എന്താണെന്ന് കണ്ടെത്തണം. യുവതി സമ്മര്‍ദത്തിന് വഴങ്ങിയാണോ മൊഴിമാറ്റി പറഞ്ഞതെന്നും പൊലീസ് പരിശോധിക്കണമെന്നും യുവതി എവിടെയാണെന്ന് കണ്ടെത്തണമെന്നും പി സതീദേവി ആവശ്യപ്പെട്ടു.

