KOYILANDY DIARY.COM

The Perfect News Portal

ബിജെപിയെ ഒന്നിച്ച്‌ നിന്ന് പരാജയപ്പെടുത്തണം: എം കെ സ്‌റ്റാലിൻ. ഇടതുപക്ഷവുമായി ആശയപരമായ ബന്ധം

ചെന്നൈ: ഇടതുപക്ഷവുമായുള്ള സഖ്യം തുടരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇടതുപക്ഷവും ഡിഎംകെയും തമ്മിലുള്ളത് ആശയപരമായ ബന്ധമാണ്. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്നും സ്റ്റാലിന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

ഇടതുപക്ഷവുമായി യോജിച്ചുപോകുക എന്നതിന് പിന്നില്‍ തെരഞ്ഞെടുപ്പ് മാത്രമല്ല. ബിജെപിയെ ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. വര്‍ഗീയ വിഷം തുപ്പുന്ന ബിജെപിയെ അടിച്ചമര്‍ത്തണം. അടുത്ത ഇന്ത്യാ മുന്നണി യോഗത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടാകും. യോഗത്തില്‍ താനും പങ്കെടുക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും സ്റ്റാലിന്‍ വിമര്‍ശനം ഉന്നയിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്താനോ, അതേപ്പറ്റി വിമര്‍ശനം ഉന്നയിക്കാനോ പ്രധാനമന്ത്രിക്ക് അവകാശമില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു.

Advertisements
Share news