KOYILANDY DIARY.COM

The Perfect News Portal

വീ കെയർ ചാരിറ്റബിൾ സൊസൈറ്റി സൈക്യാട്രി ഹോം കെയർ വളണ്ടിയർ പരിശീലനം നടത്തി

കാപ്പാട്: വീ കെയർ ചാരിറ്റബിൾ സൊസൈറ്റി ചേമഞ്ചേരി സൈക്യാട്രി ഹോം കെയർ വളണ്ടിയർ പരിശീലനം കണ്ണൻ കടവ് ക്രസെന്റ് കെട്ടിടത്തിൽ വെച്ച് നടത്തി.
കോഴിക്കോട് പൂക്കോയ തങ്ങൾ ഹോസ്‌പിസും ഇഖ്റ ഹോസ്പിറ്റൽ മെന്റൽ ഹെൽത്ത് കെയർ പ്രൊജക്ടുമായി സഹകരിച്ചാണ് പരിശീലനം നടത്തിയത്. ഡോക്ടർ എം എ അമീർ അലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വി കെയർ ചെയർമാൻ വെങ്ങളം റഷീദ് അധ്യക്ഷത വഹിച്ചു.
ഡോക്ടർ എം വസീൽ പരിശീലനത്തിന് നേതൃത്വം നൽകി പ്രത്യേക പരിശീലനം ലഭിച്ച വീ കെയർ പാലിയേറ്റീവ് വളണ്ടിയർമാർക്കാണ് സൈക്യാട്രി പരിശീലനം നൽകിയത്. രണ്ടാഴ്ച കൊണ്ട് വീടുകളിൽ കയറി സർവേ പൂർത്തിയാക്കും. ഒക്ടോബർ അവസാനവാരം വീ കെയർ സൈക്യാട്രി ഹോം കെയർ യൂണിറ്റും സൈക്യാട്രി ഒ പി യും സൈക്യാട്രി കൗൺസിലിങ്ങും   ആരംഭിക്കും. നിലവിൽ പാലിയേറ്റീവ് ഹോം കെയർ പദ്ധതി നടന്നു വരുന്നു. 
വിപുലീകരിക്കുന്നതിൻറെ ഭാഗമായാണ് പരിശീലനം. ചടങ്ങിൽ വാർഡ് മെമ്പർ റസീന ഷാഫി  അസ്‌ലം കമ്പയത്തിൽ, സുബൈദ വെങ്ങളം, പി ടി മുഹമ്മദ് മാസ്റ്റർ, കെ ഫെബിന, ആലിക്കോയ, പൂക്കാട് എം കെ നിസാർ, കെ കെ മുഹമ്മദ് എന്നിവർ സംസാരിച്ചു. കൺവീനർ എംപി മൊയ്‌തീൻ കോയ സ്വാഗതവും സൗദ മൂസ നന്ദിയും പറഞ്ഞു.
Share news