KOYILANDY DIARY.COM

The Perfect News Portal

വയനാട് ദുരന്തം; മഹാരാഷ്ട്ര സർക്കാർ 10 കോടി രൂപ വാഗ്ദാനം ചെയ്തു

വയനാട് ദുരന്തത്തിൽ സഹായഹസ്തവുമായി മഹാരാഷ്ട്ര സർക്കാർ. വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് അനുമതി നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. ശിവസേനയുടെ ഭാഗമായി വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തില്‍ മെഡിക്കൽ സംഘങ്ങൾ കൂടാതെ ദുരിതബാധിതർക്ക് ആവശ്യവസ്തുക്കളായ വസ്ത്രങ്ങൾ കമ്പിളി, പുതപ്പ്, ബെഡ്ഷീറ്റ് എന്നിവയും എത്തിക്കുവാനും പദ്ധതിയുണ്ട്.

Share news