വയനാട് ദുരന്തം; തോട്ടം തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്കും ലേബർ ബോർഡ് സാമ്പത്തിക സഹായം നൽകും

മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ട തോട്ടം തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്കും ലേബർ ബോർഡ് സാമ്പത്തിക സഹായം നൽകുമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. അതിഥി തൊഴിലാളികൾക്ക് ചികിത്സാ ധനസഹായം ലഭ്യമാക്കും. ദുരന്തത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ലേബർ ബോർഡ് ഒരു ലക്ഷം രൂപ വീതം നൽകുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെ ദുരിതബാധിതരുടെ ക്യാമ്പുകൾ മന്ത്രി സന്ദര്‍ശിച്ചു.
