KOYILANDY DIARY.COM

The Perfect News Portal

വയനാട് ദുരന്തം; ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെച്ചു

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെച്ചു. മുഖ്യമന്ത്രിയാണ് നിർദേശം നൽകിയത്. രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഡോ. എസ് കാർത്തികേയനെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുക.

സ്പെഷ്യൽ ഓഫീസറായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ വി സാംബശിവ റാവുവിനെയും നിയോഗിച്ചു. അദ്ദേഹം വയനാട്ടിൽ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. നൂറുകണക്കിന് ജനങ്ങൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

Share news