KOYILANDY DIARY.COM

The Perfect News Portal

വയനാട് ഉരുള്‍പൊട്ടൽ; കേരളത്തിനെതിരെ ആരോപണവുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലില്‍ കേരളത്തിനെതിരെ ആരോപണവുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. അനധികൃത ഖനനവും കുടിയേറ്റവുമാണ് പ്രളയത്തിന് കാരണമെന്ന് ഭൂപേന്ദ്ര യാദവ് പറഞ്ഞു. ഭൂമി കയ്യേറാന്‍ രാഷട്രീയനേതാക്കള്‍ കൂട്ടുനില്‍ക്കുന്നു. മേഖലയുടെ സംരക്ഷണത്തിന് സംസ്ഥാനം പദ്ധതി തയ്യാറാക്കണമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റിയെ കേരളം അവഗണിക്കുന്നു.
 

Share news