KOYILANDY DIARY.COM

The Perfect News Portal

വയനാട് ഉരുൾപൊട്ടൽ; സൗദി രാജാവും കിരീടാവകാശിയും അനുശോചിച്ചു

വയനാട് ദുരന്തത്തിൽ സൗദി രാജാവ് സൽമാനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അനുശോചിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിലാണ് അനുശോചനം രേഖപ്പെടുത്തിയത്. വയനാട് ദുരന്തത്തിൽ നിരവധി ആളുകൾ മരിച്ചതായും പലർക്കും പരിക്കേറ്റതായും അനവധി ആളുകളെ കാണാതായതായും സംബന്ധിച്ചുള്ള വാർത്തകൾ അറിഞ്ഞതായും ഇരുവരും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ദുരന്തത്തിൽ പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. കാണാതായവർ സുരക്ഷിതരായി അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങി വരട്ടെ. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ അഗാധമായ അനുശോചനവും ആത്മാർത്ഥമായ ദുഃഖവും പങ്കുവെക്കുന്നതായും’ അനുശോചന കുറിപ്പിൽ ഇരുവരും രേഖപ്പെടുത്തി.

Share news