KOYILANDY DIARY.COM

The Perfect News Portal

വയനാട് ദുരന്തം; പ്രതീക്ഷിച്ച സഹായം കേന്ദ്രത്തിൽ നിന്നും ഇതുവരെ ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടലിൽ കേന്ദ്ര സർക്കാരിൽ നിന്നും പ്രതീക്ഷിച്ച സഹായം ഇതുവരെ ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി. “വലിയ സഹായം കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ഇതുവരെ അത്തരം ഒരു സഹായം നൽകുന്ന നിലയുണ്ടായില്ല. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്ര വഹിതം കൂടാതെ 291കോടി രൂപയാണ് അടിയന്തര ദുരിതാശ്വാസ സഹായമായി അഭ്യർത്ഥിച്ചത്. 291 കോടിയിൽ 145.6 കോടി എന്ന ആദ്യം നേരത്തെ അനുവദിച്ചിരുന്നു. ഇത് സാധാരണ നടപടിക്രമമാണ്. ദുരന്തത്തിന്റെ ഭാഗമായി നൽകുന്നതല്ല. പ്രത്യേക സഹായം ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല.”

ഇക്കാര്യം മന്ത്രിസഭായോഗം ചർച്ച ചെയ്തുവെന്നും കേന്ദ്രത്തിന്റെ സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് ഒന്നുകൂടെ കേന്ദ്രത്തോട് അഭ്യർത്ഥിക്കാൻ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

അതേസമയം വയനാട് പുനരധിവാസത്തിനായി രണ്ട് എസ്റ്റേറ്റുകളിലായി ടൗൺഷിപ്പ് നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ഒന്നാംഘട്ടമായി പുനരധിവസിപ്പിക്കും വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടമായ ശ്രുതിയ്ക്ക് സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements
Share news