KOYILANDY DIARY.COM

The Perfect News Portal

വയനാട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി

വയനാട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി. കഴിഞ്ഞ 7 വർഷത്തിൽ 3782 ഉരുൾപൊട്ടലുകൾ രാജ്യത്തുണ്ടായി. അതിൽ കേരളത്തിൽ മാത്രം ഉണ്ടായത് 2239 ഉരുൾപൊട്ടലുകൾ ആണ്. 2018ലെ പ്രളയത്തിൽ കേന്ദ്ര സർക്കാർ നൽകിയ സഹായത്തിനു പണം ആവശ്യപ്പെട്ടു. ഇത്തവണ അത്തരം കാര്യങ്ങൾ ഉണ്ടാകരുതെന്നും ജോൺ ബ്രിട്ടാസ് എംപി.

Share news