ദേശീയപാതയിലെ ചിത്രാ ടാക്കീസിന് സമീപം വെള്ളക്കെട്ടിന് പരിഹാരം കാണണം
കൊയിലാണ്ടി ദേശീയപാതയിലെ ചിത്രാ ടാക്കീസിന് സമീപത്തെ വെള്ളക്കെട്ടിന് പരിഹാരമായി ഉടൻ ഓവുചാൽ നിർമ്മിക്കണമെന്ന് യൂത്ത് വിംഗ് ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. ഷൗക്കത്തലിയുടെ അധ്യക്ഷയിൽ നടന്ന യോഗം യൂണിറ്റ് പ്രസിഡണ്ട് കെ.എം രാജീവൻ ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കർ സംസാരിച്ചു.

ജനറൽബോഡി യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് യൂത്ത് വിങ്ങിന് പുതിയ ഭാരവാഹികളായി ഉസൈർ പരപ്പിൽ (പ്രസിഡണ്ട്). മുഹമ്മദ് നബീൽ ഫാമലി (സെക്രട്ടറി), സുഹൈൽ സീക്കോ മെറ്റൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സഹീർ ഗ്യാലക്സി സ്വാഗതവും ഷാജിപുറാക്കാട് നന്ദിയും പറഞ്ഞു.
