KOYILANDY DIARY

The Perfect News Portal

പയ്യോളിയില്‍ റോഡിലെ വെളളക്കെട്ട്; പരിഹാരം തേടി ജനനേതാക്കള്‍ വഗാഡിൻ്റെ ഓഫീസിലേക്ക് മാർച്ച് നടത്തി

പയ്യോളി മൂരാട് ഭാഗത്ത് ദേശീയ പാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി രൂപപ്പെട്ട വെളളക്കെട്ടിന് പരിഹാരം തേടി വഗാഡിൻ്റെ നന്തിയിലേക്കുള്ള ഓഫീസിലേക്ക് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജനങ്ങൾ മാർച്ച് നടത്തി. പയ്യോളി നഗരസഭ സാരഥികളുടെ നേതൃത്വത്തിലാണ് ജനങ്ങൾ ഓഫീസിന് മുമ്പിൽ ഉപരോധ സമരം നടത്തിയത്.

പയ്യോളി നഗരസഭ ചെയർമാൻ വി.കെ അബ്‌ദുറഹ്മാൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, ദേശീയപാത വികസന സമരസമിതി ചെയർമാനുമായ അഷറഫ് കോട്ടക്കൽ, കൺവീനർ പി വി സിന്ധു, പി എം ഹരിദാസൻ, പി എം റിയാസ്, ശജിമിന അസൈനാർ, നഗരസഭാ കൌൺസിലർമാർ, രാജൻ കോളാവി പാലം, വിവിധ രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികൾ എന്നിവർ പങ്കടുത്തു.