KOYILANDY DIARY.COM

The Perfect News Portal

സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന പേരില്‍ വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നതായി മുന്നറിയിപ്പ്

ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന പേരില്‍ വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നതായി മുന്നറിയിപ്പ്. സുപ്രീംകോടതി രജിസ്ട്രിയാണ് മുന്നറിയിപ്പ് നൽകിയത്. http://cbins/scigv.comhttps://cbins.scigv.com/offence. എന്നിവയാണ് വ്യാജ വെബ്സൈറ്റുകളുടെ യുആര്‍എല്‍.

വ്യാജ വെബ്‌സൈറ്റ് ജനങ്ങളില്‍നിന്ന് വ്യക്തിഗത വിവരങ്ങളും ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങളും ആരായുകയാണെന്നും ആരും വിവരങ്ങള്‍ കൈമാറരുതെന്നും സുപ്രീംകോടതി രജിസ്ട്രി മുന്നറിയിപ്പ് നല്‍കി. ലിങ്കുകളില്‍ ക്ലിക്ക് ചെയ്താൽ പണവും വിവരങ്ങളും ഉൾപ്പെടെ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

സുപ്രീംകോടതി ആരുടെയും വ്യക്തി വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ ചോദിക്കാറില്ലെന്നും രജിസ്ട്രി വ്യക്തമാക്കി. വ്യാജ വെബ്‌സൈറ്റിന്റെ വഞ്ചനയ്ക്ക് ഇരയായിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ എല്ലാ ഓണ്‍ലൈന്‍ അക്കൗണ്ടുകളുടേയും പാസ്വേഡുകള്‍ മാറ്റാനും ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് അധികൃതരെ ബന്ധപ്പെട്ട് ഇക്കാര്യം അറിയിക്കാനും നിര്‍ദേശമുണ്ട്. 

Advertisements

 

www.sci.gov.in ആണ് സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് യുആര്‍എല്‍ കൃത്യമായി പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തണമെന്നും രജിസ്ട്രി വ്യക്തമാക്കി.

Share news