KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽ വാർഡ് തല ശുചീകരണ പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി നഗരസഭയിൽ വാർഡ് തല ശുചീകരണം ആരംഭിച്ചു. മാലിന്യമുക്തം നവകേരളം – സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായാണ് നഗരസഭയിലെ വാർഡ് തല ശുചീകരണ പരിപാടി ആരംഭിച്ചത്. പന്തലായനി 15-ാം വാർഡിൽ നടന്ന പരിപാടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു.
വാർഡിലെ വിവിധ കേന്ദ്രങ്ങളിലായി കുടുംബശ്രീ അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, വാർഡ് വികസന സമിതി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം നടന്നത്. എം.വി. ബാലൻ . സി.കെ. ആനന്ദൻ, വി.കെ രേഖ, വിനോദ് ഗംഗ, പി. രമേശൻ, രാധിക, ഷിജിത്ത് എന്നിവർ നേതൃത്വം നൽകി.
Share news