KOYILANDY DIARY.COM

The Perfect News Portal

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; റാം നാരായണനെ ക്രൂരമായി മർദ്ദിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്

.

പാലക്കാട് വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിലെ റിമാൻഡ് റിപ്പോര്‍ട്ട് പുറത്ത്. പ്രതികൾ രാം നാരായണനെ ക്രൂരമായി മർദിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പരാമർശിച്ചു. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിക്കുകയും രാം നാരായണന്റെ മുതുകിലും മുഖത്തും ചവിട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

അതേസമയം, രാം നാരായണനെ ആൾകൂട്ടം തല്ലിക്കൊന്നത് കഴിഞ്ഞ ബുധനാഴ്ച വൈകീട്ടോടെയാണ്. അന്വേഷണത്തിൽ പുറത്തുവന്നത് ക്രൂരമായ പീഡനത്തിന്റെ വിവരങ്ങളാണ്. രണ്ട് മണിക്കൂർ രാംനാരായണനെ മർദിച്ചത് 15 പേരാണ്. അതിൽ അഞ്ചോളം സ്ത്രീകൾ ഉൾപ്പെടെ ഉണ്ടായിരുന്നതായി സൂചനയുണ്ട്. അവശനായി കിടന്നപ്പോഴും മർദ്ദനം തുടർന്നിരുന്നു.

Advertisements

 

വാളയാർ പൊലീസിൽ നിന്ന് പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരുന്നു. അന്വേഷണസംഘം കൂടുതൽ പേരുടെ മൊഴികളും ശേഖരിക്കും. പ്രതികളിൽ പലരും ഒളിവിൽ പോയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊർജിതമാക്കി. . നിലവിൽ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവർ ആർഎസ്എസ് ബിജെപി പ്രവർത്തകരാണ്.

Share news