വ്യാപാര്യ വ്യവസായി ഏകോപന സമിതി ബാലുശ്ശേരി യൂണിറ്റ് 1,75,000 രൂപയുടെ ചെക്ക് കൈമാറി

ബാലുശ്ശേരി: വയനാട്, വിലങ്ങാട് പ്രകൃതി ദുരന്തത്തില്‍പ്പെട്ട വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ ബാലുശ്ശേരി യൂണിറ്റ് 1,75,000 രൂപയുടെ ചെക്ക് കൈമാറി. സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന നേതാവും കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ ബാപ്പു ഹാജിക്ക് കോഴിക്കോട് ജില്ലാ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ യൂണിറ്റ് പ്രസിഡണ്ട് കെ.പി. സുരേഷ് ബാബു ജില്ലാകമ്മറ്റിയില്‍ വെച്ച് കൈമാറി.
