വി എസ് ന്‍റെ മൃതദേഹം ഇന്ന് രാവിലെ 9 മുതൽ ദർബാർ ഹാളിൽ പൊതുദർശനം
കേരളത്തിന്റെ സമരനായകൻ വി എസ് അച്യുതാനന്ദന്റെ മൃതദേഹം ഇന്ന് രാവിലെ 9 മുതൽ സെക്രട്ടറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിനുവയ്‌ക്കും. പകൽ രണ്ടിന് ദേശീയപാതവഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. രാത്രി വീട്ടിലെത്തിച്ച് അന്ത്യാഞ്ജലി.

- തിരുവനന്തപുരത്ത് നിന്ന് 2 മണിക്ക് വിലാപയാത്ര ആരംഭിക്കും
- പാളയം
പി.എം.ജി
പ്ലാമൂട്
പട്ടം
കേശവദാസപുരം
ഉള്ളൂർ
പോങ്ങുമൂട്
ശ്രീകാര്യം
ചാവടിമുക്ക്
പാങ്ങപ്പാറ
കാര്യവട്ടം
കഴക്കൂട്ടം
വെട്ട്റോഡ്
കണിയാപുരം
പള്ളിപ്പുറം
പള്ളിപ്പുറം
മംഗലപുരം
ചെമ്പകമംഗലം
കോരാണി
മൂന്ന്‌മുക്ക് (ആറ്റിങ്ങൽ)
ബസ് സ്റ്റാന്റ്റ് (ആറ്റിങ്ങൽ)
കച്ചേരിനട
ആലംകോട്
കടുവയിൽ
കല്ലമ്പലം
നാവായിക്കുളം
കടമ്പാട്ടുകോണം - .
- കൊല്ലം ജില്ല
- പാരിപ്പള്ളി
ചാത്തന്നൂർ
കൊട്ടിയം
ചിന്നക്കട
കാവനാട്
ചവറ
കരുനാഗപ്പള്ളി
ഓച്ചിറ - .
ബുധൻ രാവിലെ ഒമ്പതിന് സി പി ഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവയ്‌ക്കും. 10ന് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം ഉണ്ടാകും. നാളെ പകൽ മൂന്നിന് ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാരം. തുടർന്ന് സർവകക്ഷി അനുശോചനയോഗം നടക്കും.

ദേഹാസ്വാസ്ഥ്യത്തെതുടർന്ന് കഴിഞ്ഞമാസം 23നാണ് തിരുവനന്തപുരം എസ്‍യുടി ആശുപത്രിയിൽ വി എസിനെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 3.20 ഓടെയാണ് മരണം.
Advertisements




