KOYILANDY DIARY.COM

The Perfect News Portal

വി എസ് അച്യുതാനന്ദന്റെ ഏക സഹോദരി ആഴിക്കുട്ടി (95) അന്തരിച്ചു

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ഏക സഹോദരി പുന്നപ്ര വടക്ക് പഞ്ചായത്ത് വെന്തലത്തറ വീട്ടില്‍ ആഴിക്കുട്ടി (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിഎസിന്റെ ജന്മവീടുകൂടിയായ വെന്തലത്തറ വീട്ടിലാണ് അന്ത്യം.

ഒരു വർഷത്തിലേറെയായി ശാരീരിക അവശതകളെത്തുടർന്ന് ആഴിക്കുട്ടി കിടപ്പിലായിരുന്നു. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും. ഭര്‍ത്താവ്: പരേതനായ ഭാസ്‌കരന്‍. മക്കള്‍: തങ്കമണി, പരേതയായ സുശീല. മരുമക്കള്‍: പരമേശ്വരന്‍, വിശ്വംഭരന്‍. സഹോദരങ്ങള്‍: പരേതരായ വി എസ് ഗംഗാധരന്‍, വി എസ് പുരുഷന്‍..

Share news