വിഎസ് അച്യുതാനന്ദൻ കേരള സാഹിത്യ പുരസ്കാര സമർപ്പണം ഇന്ന്

.
വിഎസ് അച്യുതാനന്ദൻ്റെ പേരിലുള്ള കേരള സാഹിത്യ പുരസ്കാര സമർപ്പണം ഇന്ന് വൈകിട്ട് 4ന് മങ്കൊമ്പിലെ പി കൃഷ്ണപിള്ള ഹാളിൽ നടക്കും. പുരസ്കാര സമ്മേളനം സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യും. വിഎസ് അച്യുതാനന്ദൻ്റെ പേരിലുള്ള പുരസ്കാരം എസ് രാമചന്ദ്രൻ പിള്ളയ്ക്ക് സമർപ്പിക്കും.

അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ പ്രസിഡണ്ട് വിജയരാഘവൻ പുരസ്കാരം സമർപ്പിക്കും. സ്പെഷ്യൽ ജൂറി പുരസ്കാരം പികെ മേദിനിക്ക് സജി ചെറിയാൻ നൽകും. കെഎസ്കെടിയു സംസ്ഥാന പ്രസിഡണ്ട് ആനാവൂർ നാഗപ്പൻ പ്രശംസാപത്രം അവതരിപ്പിക്കും.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍, ആനാവൂർ നാഗപ്പൻ, സി എസ് സുജാത ഡോ. വി ശിവദാസൻ എം പി, പ്രഭാവർമ്മ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും. കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്കെടിയു) മുഖമാസികയായ ‘കർഷക തൊഴിലാളിയാണ് പുരസ്കാരം സമര്‍പ്പിക്കുന്നത്.

