വൃക്ഷ പൂജ സംഘടിപ്പിച്ചു

കൊയിലാണ്ടി: ശ്രീകൃഷ്ണജയന്തി ആഘോഷപരിപാടികളുടെ ഭാഗമായി വൃക്ഷ പൂജ സംഘടിപ്പിച്ചു. എളാട്ടേരി ശ്രീഹരി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിലാണ് വൃക്ഷ പൂജ സംഘടിപ്പിച്ചത്. ആർ എസ് എസ് ജില്ല സദസ്യൻ കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ആഘോഷകമ്മിറ്റി പ്രസിഡണ്ട് തരശ്ശിൽ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. താലൂക് ഉപാധ്യക്ഷൻ കാവുതേരി ബാബു, സെക്രട്ടറി തരശ്ശിൽ അനൂപ്, ആഘോഷ പ്രമുഖ് എസ് ആർ ശ്രീരാഗ്, ടി. അരുൺ, ശ്രീകല കേളോത്ത് എന്നിവർ നേതൃത്വം നൽകി.
