സിവിൽ ഡിഫൻസ് സ്പോർട്സ് മീറ്റിൽ പങ്കെടുത്ത വളണ്ടിയർമാരെ അനുമോദിച്ചു

കൊയിലാണ്ടി: സിവിൽ ഡിഫൻസ് സ്പോർട്സ് മീറ്റിൽ പങ്കെടുത്ത വളണ്ടിയർമാരെ അനുമോദിച്ചു. തൃശ്ശൂരിൽ വെച്ച് നടന്ന ആദ്യത്തെ സിവിൽ ഡിഫൻസ് വളണ്ടിയേഴ്സ് സ്റ്റേറ്റ് സ്പോർട്സ് മീറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച കൊയിലാണ്ടി യൂണിറ്റ് സിവിൽ ഡിഫൻസ് വളണ്ടിയർമാരെ സ്റ്റേഷനിൽ വെച്ച് അനുമോദിച്ചു.

സ്റ്റേഷൻ ഓഫീസർ ശരത് പി കെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എ എസ് ടി ഒ പ്രമോദ് പി കെ, Gr:ASTO ബാബു പി കെ, കോ ഓർഡിനേറ്റർ ഷിജു ടി പി, FRO മാരായ അനൂപ്, നിതിൻ രാജ്, ഹോം ഗാർഡ് ഓംപ്രകാശ് എന്നിവർ അനുമോദന പ്രസംഗം നടത്തി. ജേതാക്കൾക്ക് മൊമെന്റൊ വിതരണം ചെയ്തു. കൊയിലാണ്ടി യൂണിറ്റ് CDV പോസ്റ്റ് വാർഡൻ രഗിത സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.
