KOYILANDY DIARY.COM

The Perfect News Portal

ആത്മഹത്യ ചെയ്ത അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് അനീഷ്യ മരണത്തിന് മുൻപ് സുഹൃത്തിനയച്ച ശബ്ദരേഖ പുറത്ത്

കൊല്ലം: പരവൂരില്‍ ആത്മഹത്യ ചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് അനീഷ്യ മരണത്തിന് മുൻപ് സുഹൃത്തിനയച്ച സന്ദേശത്തിൻ്റെ ശബ്ദരേഖ പുറത്ത്. മാനസിക പീഡനം നേരിട്ടതായി അവർ പറയുന്നു. ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നും വിശദമാക്കുന്നുണ്ട്. തിങ്കളാഴ്ചായണ് അനീഷ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊഴില്‍ ഇടത്തിലെ പീഡനത്തില്‍ മനംനൊന്താണ് എസ്. അനീഷ്യ തൂങ്ങി മരിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.

ഒരു തെറ്റും ചെയ്യാത്ത തന്നെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല. മാനസിക സംഘര്‍ഷം താങ്ങാൻ കഴിയന്നില്ല. ഒരാളെ കോടതിയില്‍ വരാതെ മുങ്ങാന്‍ സഹായം ചെയ്ത് കൊടുക്കാത്തതിന്റെ പേരിൽ സമ്മര്‍ദം അനുഭവിക്കേണ്ടിവന്നു എന്നും അനീഷ്യയുടെ ശബ്ദസന്ദേശത്തിലുണ്ട്.

നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിയില്‍ അനീഷ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണം വരിക്കുന്നതിന് മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ വിടവാങ്ങല്‍ കുറിപ്പെഴുതി സ്റ്റാറ്റസ് ഇട്ടിരുന്നു. തൊഴിലിടത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് അനീഷ്യ സുഹൃത്തുക്കളേയും ബന്ധുക്കളേയും വിളിച്ചറിയിച്ചിരുന്നതായും പറയുന്നു.

Advertisements

ഒമ്പത് വര്‍ഷമായി പരവൂര്‍ കോടതിയില്‍ എ പി പിയായി ജോലി ചെയ്യുന്നു. ഇവരുടെ ഡയറി പരവൂര്‍ പൊലീസിന് കിട്ടി. മാവേലിക്കര സെഷന്‍സ് കോടതി ജഡ്ജ് അജിത്ത്കുമാറാണ് അനീഷ്യയുടെ ഭര്‍ത്താവ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അനീഷ്യയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അസ്വാഭാവിക മരണത്തിന് മാത്രമാണ് ആദ്യം കേസ് എടുത്തിട്ടുള്ളത്.

Share news