KOYILANDY DIARY.COM

The Perfect News Portal

വ്ലോഗർ ചിന്നു പാപ്പുവിന്റെ ആത്മഹത്യ; ആൺസുഹൃത്ത് സന്ദേശ് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് പൊലീസ്

.

കാസർകോഡ് വ്ലോഗർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് സന്ദേശ് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് പൊലീസ്. വ്ലോഗറുടെ മരണ ശേഷം സന്ദേശിനെതിരെ സൈബർ ആക്രമണമുണ്ടായി. ഇത് സന്ദേശിന്റെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് പൊലീസ് നിഗമനം. ചിന്നു പാപ്പു എന്നറിയപ്പെടുന്ന വ്ലോഗർ രേഷ്‌മയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ആൺ സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ സന്ദേശ് കുഡ്‌ലു മന്നിപ്പാടിയിലെ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.

ഈ മാസം ഒൻപതിനാണ് ആദൂർ ആലന്തടുക്ക സ്വദേശിയായ ചിന്നു പാപ്പു ഉളിയത്തടുക്ക ആസാദ് നഗറിലെ വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ രേഷ്‌മയുടെ ആൺ സുഹൃത്തായ സന്ദേശിൻ്റെ മൊഴി കാസർകോഡ് ടൗൺ പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവാവിന് ചിന്നു പാപ്പുവിന്റെ മരണത്തിൽ പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും സന്ദേശ് കടുത്ത സൈബർ ആക്രമണം നേരിട്ടു.

Advertisements
Share news