KOYILANDY DIARY

The Perfect News Portal

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചു; മന്ത്രി വി എൻ വാസവൻ

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചെന്ന് മന്ത്രി വി എൻ വാസവൻ. നിലവിൽ 31 ക്രെയിനുകൾ തുറമുഖത്ത് സ്ഥാപിച്ചുവെന്നും കമ്മീഷൻ നടപടികൾ പുരോഗമിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു. സഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വിഴിഞ്ഞം തുറമുഖത്തെ എൻ എച് 66- മായി ബന്ധിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. അതിനിടെ വിഴിഞ്ഞത്തെ നിയമനം നടത്തുന്നത് സർക്കാരല്ലെന്ന് മന്ത്രി വിശദീകരിച്ചു. വിഴിഞ്ഞം തുറമുഖം ഈ മാസം തന്നെ കമ്മീഷൻ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.