ട്രയൽ റണ്ണിനായി വിഴിഞ്ഞം ഒരുങ്ങിക്കഴിഞ്ഞു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ട്രയൽ റണ്ണിനായി സജ്ജമായി കഴിഞ്ഞു. ഉടൻതന്നെ കമ്മീഷൻ ചെയ്യാൻസാധിക്കുന്ന നിലയിലേക്ക് കുതിക്കുകയാണ്. ആദ്യ മദർഷിപ്പ് വെള്ളിയാഴ്ച വിഴിഞ്ഞം തീരത്ത് നങ്കൂരമിടുമ്പോൾ യാഥാർത്ഥ്യമാകുന്നത് മലയാളികളുടെ ചിരകാല സ്വപ്നം കൂടിയാണ്.

2015 ൽ ഒപ്പുവച്ച കരാറിന് ജീവൻ വച്ചത് 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷമാണ്. മഹാമാരിയിലും പ്രതിഷേധങ്ങളിലും തളരാതെയുള്ള എൽഡിഎഫ് സർക്കാരിന്‍റെ നിശ്ചയദാർഢ്യമാണ് പദ്ധതിയുടെ പൂർത്തീകരണത്തിലേക്ക് എത്തുന്നത്.

