KOYILANDY DIARY.COM

The Perfect News Portal

വായന പക്ഷാചരണത്തിന്റെ ഭാഗമായി വിയ്യൂർ വായനശാല ബാലവേദി പുസ്തക പ്രദർശനം സംഘടിപ്പിച്ചു

കൊയിലാണ്ടി: വായന പക്ഷാചരണത്തിന്റെ ഭാഗമായി വിയ്യൂർ വായനശാല ബാലവേദിയുടെ നേതൃത്വത്തിൽ പുളിയഞ്ചേരി UP  സ്കൂളുമായി ചേർന്ന് പുസ്തക പ്രദർശനം സംഘടിപ്പിച്ചു. വായനശാലയിൽ വെച്ച് നടന്ന പരിപാടി പ്രധാന അധ്യാപിക ഷംന ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മോഹനൻ നടുവത്തൂർ അധ്യക്ഷll വഹിച്ചു.

സജിത ടീച്ചർ, രശ്മി ടീച്ചർ, വായനശാല സെക്രട്ടറി പി.കെ. ഷൈജു രാധാകൃഷ്ണൻ പി. പി. രജീഷ് പി, നിധിൻ കെ. പി. വിദ്യാർത്ഥികളായ ദ്രുവദർശ്, ഷാർവിൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.  അൽമിത്ര റിജേഷ് സ്വാഗതവും ലൈബ്രറിയൻ പ്രജിത K നന്ദിയും പറഞ്ഞു. പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങൾ ഉൾപ്പെടെ അപൂർവ്വ ഗ്രന്ഥങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു.

Share news