KOYILANDY DIARY

The Perfect News Portal

വിയ്യൂ‍‍‍ര്‍ വിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ആന ഇടഞ്ഞു

കൊയിലാണ്ടി: വിയ്യൂ‍‍‍ര്‍ വിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ആന ഇടഞ്ഞു. ആന പാപ്പാന് പരിക്ക്. എഴുന്നള്ളത്ത് നടക്കുന്നതിനിടെ രാത്രി 11 മണിയോടുകൂടിയായിരുന്നു സംഭവം. പാപ്പാനെ കോഴിക്കോട് മെഡിക്കല്‍ കോളജി‌ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആ‌‌നയെ ഇന്ന് രാവിലെ 7 മണിയോടുകൂടി തളച്ചതായാണ് അറിയുന്നത്. സംഭവം അറിഞ്ഞ് പോലീസ്, ഫോറസ്റ്റ്, ഫയര്‍ഫോഴ്സ്, റവന്യൂ വിഭാഗം,  ഉദ്യാഗസ്ഥര്‍, തൃശ്ശൂരില്‍ നിന്ന് എലിഫെന്‍റ് സ്കോഡ് എന്നിവ‍ എത്തിച്ചേര്‍ന്നിരുന്നു. ക്ഷേത്രത്തി്ന്‍റെ 200 മീറ്റര്‍ ചുറ്റളവില്‍ആന പുറത്തേക്കോടി ഏറെ നേരം സംഹാരതാണ്ഡവമാടുകയായിരുന്നു. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്.

സമീപത്തുള്ള മരങ്ങളും, ക്ഷേത്ര ഭണ്ഡാരം, ഇലക്ട്രിക് പോസ്റ്റുകള്‍ ഉള്‍പ്പെടെ ആന തകര്‍ത്തിട്ടുണ്ട്. പ്രദേശത്ത് വൈദ്യതിബന്ധം നിലച്ചരിക്കുയാണ്. ആന ഇടഞ്ഞതോടെ ജനങ്ങള്‍ ചിതറി ഓടുകയായിരുന്നു. മണിക്കൂറുകളോളം പ്രദേശത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആനയെ തൃശ്ശൂരില്‍ നിന്ന് എലിഫെന്‍റ് സ്കോഡ് എത്തിയ ശേഷമാണ് തളക്കാന്‍ സാധിച്ചത്. കൊയിലാണ്ടി താഹസില്‍ദാര്‍ സി.പി മണി, സി.ഐ എം.വി ബിജു, എസ്.ഐ അനീഷ് എന്നിവര്‍ ഇപ്പോഴും ഇവിടെ തങ്ങുകയാണ്.