വിയ്യംചിറ റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ സ്ഥലം സന്ദർശിച്ചു

പേരാമ്പ്ര: 10 കോടി രൂപ ചിലവിൽ പുതുക്കി പണിയുന്ന പേരാമ്പ്ര മണ്ഡലത്തിലെ വിയ്യംചിറ റഗുലേറ്റർ കം ബ്രിഡ്ജിന്റെ സ്ഥലം എം.എൽ.എ ടി.പി രാമകൃഷ്ണൻ സന്ദർശിച്ചു. ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ഗിരീഷ്, എം.പി.ഷിബു, മൈനർ ഇറിഗേഷൻ എക്സിക്യുട്ടീവ് എഞ്ചിനിയർ മോഹനൻ, അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എഞ്ചിനിയർ ഹബി,ഏ. ഇ. രാജീവൻ എന്നിവർ കൂടെ ഉണ്ടായിരുന്നു.
