വിഷുക്കണി ദർശനവും വിഷു കൈനീട്ടവും

ഉള്ളിയേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനും വിഷു കൈനീട്ടത്തിനുമായി ഭക്തജന പങ്കാളിത്തം ശ്രദ്ധേയമായി. പുലർച്ചെ 4.30ന് ആരംഭിച്ചു. ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും ക്ഷേത്ര മേൽശാന്തി മായൻ ചേരി ഇല്ലം നാരായണൻ നമ്പൂതിരി വിഷുക്കൈനീട്ടം നൽകി. ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ഉണ്ടായിരിന്നു.
